റിയാദ്:സൗദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാന്‍ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് സൗദി പാസ്പോര്‍ട്ട് (ജവാസത്) അധികൃതര്‍ അറിയിച്ചു. ഫൈനല്‍ എക്‌സിറ്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ഇഖാമയുടെ സാധുത 30 ദിവസത്തില്‍ കുറവാണെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ കഴിയില്ല. ഇഖാമ പുതുക്കിയാല്‍ മാത്രമേ ഫൈനല്‍ എക്സിറ്റ് വിസ നല്‍കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ താഴെയുമാണെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസ നല്‍കാനാകും. എക്‌സിറ്റ് വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലയളവാണ്. ഇഖാമയുടെ കാലാവധി 60 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വിസയുടെ പരമാവധി കാലാവധി 60 ദിവസമാണ്. അതിനുള്ളില്‍ രാജ്യം വിടണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലുകളായ അബ്ഷിര്‍, അബ്ഷിര്‍ ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി ഫൈനല്‍ എക്സിറ്റ് വിസ ലഭ്യമാകും. ഈ സേവനം സൗജന്യമാണ്. ഫീസില്ലാതെ നേടാനാകുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
