സൗദി തണുത്ത് വിറയ്ക്കും; ഏറ്റവും താഴ്ന്ന താപനില അനുഭവപ്പെടാൻ സാധ്യത

InShot 20250104 101413118

റിയാദ്∙ സൗദി അറേബ്യയിൽ ഇത്തവണ അതിശൈത്യം അനുഭവപ്പെടാൻ സാധ്യത. ചില വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് മുമ്പ് 1992ലാണ് രാജ്യത്ത് ഇത്രയും തീവ്രമായ തണുപ്പ് അനുഭവപ്പെട്ടത്. അന്ന് ഹെയിൽ സ്റ്റേഷനിൽ -9.3 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. അത് ഏഴു ദിവസം നീണ്ടുനിന്നിരുന്നു.

നിലവിൽ തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മക്ക, മദീന, ഹായിൽ, അൽ ഖസിം തുടങ്ങിയ മേഖലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. റിയാദിൽ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിസാൻ, അൽ ബഹ, അസീർ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചയിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. വരും ആഴ്ചയിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading