കുവൈത്ത് സിറ്റി: കുവൈത്തിൽ കൽക്കരി പുക ശ്വസിച്ച് മൂന്ന് പ്രവാസികൾ മരിച്ചു. ഏഷ്യൻ വംശജരാണ് മരിച്ചത്. കബ്ദ് പ്രദേശത്താണ് സംഭവം. 23, 46, 56 വയസ്സുളള ഗാർഹിക തൊഴിലാളികളെ ഫാം ഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തൊഴിലുടമയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ വിവരമറിയിച്ചു. പാരാമെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
