ദോഹ: അബുദാബിയില്‍ വാണിജ്യ ബൈക്കുകള്‍ക്കായി പുതിയ മഞ്ഞ നിറത്തിലുള്ള ലൈസന്‍സ് പ്ലേറ്റുകള്‍ അവതരിപ്പിക്കുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ചുവപ്പ് നമ്പര്‍ പ്ലേറ്റുകള്‍ തുടരും. സ്വകാര്യ ഉടമസ്ഥതയിലുള്ള ബൈക്കുകളില്‍ നിന്ന് വാണിജ്യ ബൈക്കുകളെ വേര്‍തിരിച്ച് തിരിച്ചറിയുന്നതിനാണ് പുതിയ നമ്പര്‍പ്ലേറ്റുകള്‍ അവതരിപ്പിക്കുന്നത്. 2025 ജനുവരി മുതല്‍ വാണിജ്യ ബൈക്കുകള്‍ക്ക് മഞ്ഞ ലൈസന്‍സ് പ്ലേറ്റുകള്‍ നല്‍കും.
ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോഴോ പ്ലേറ്റ് മാറ്റിസ്ഥാപിക്കുമ്പോഴോ നമ്പര്‍ മാറ്റുമ്പോഴോ അവരുടെ പ്ലേറ്റുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
