ദോഹ: ഖത്തറില് അടുത്തിടെ ശക്തമായ മൂടല്മഞ്ഞ് അനുഭവപ്പെടാറുണ്ട്. ഇത്തരം സഹാചര്യങ്ങളില് വാഹനമോടിക്കുന്നതിന് അധിക ജാഗ്രത ആവശ്യമാണ്. വാഹനമോടിക്കുന്നവര്ക്കുള്ള സുരക്ഷാ മാര്ഗനിര്ദേശങ്ങള് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
മൂടല്മഞ്ഞില് വാഹനമോടിക്കുമ്പോള്:
- വാഹനങ്ങളുടെ വേഗത കുറയ്ക്കുക, ഓവര്ടേക്കിംഗ് ഒഴിവാക്കുക, ലെയ്ന് മാറ്റുന്നതും ഒഴിവാക്കുക.
- ലെയ്ന് മാറ്റുമ്പോഴോ തിരിയുമ്പോഴോ സിഗ്നല് ലൈറ്റുകള് കൃത്യമായി ഉപയോഗിക്കുക.
- കാലാവസ്ഥയില് അതീവ ശ്രദ്ധ വേണം.
- വാഹനമോടിക്കുമ്പോള് ഹസാഡ് ലൈറ്റുകള് ഉപയോഗിക്കരുത്.
- ബാഷ്പീകരണ സമയത്ത് ഫ്രണ്ട് & റിയര് വിന്ഡ്ഷീല്ഡ് വൈപ്പറുകള് ഉപയോഗിക്കുക.
- വാഹനങ്ങള് തമ്മില് അകലം പാലിക്കുക.
- വാഹനങ്ങളിലെ ലോ ബീം ലൈറ്റുകള് ഉപയോഗിക്കുക.
- കാഴ്ചപരിധി കുറയുന്ന സാഹചര്യങ്ങളില് ഹസാര്ഡ് ലൈറ്റുകള് ഓണാക്കണം.
കൂടുതല് വാര്ത്തകള്ക്കും തൊഴില് അവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്ഫ് വാര്ത്തകള് വാട്സ്ആപ്പ് ചാനല് ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
