ദോഹ: ഖത്തറിലെ റോഡുകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായി വാഹനമോടിക്കുന്നത് ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുമെന്നും മന്ത്രാലയം വ്യക്തമാക്കി. വീഡിയോ സഹിതം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാഹനങ്ങളുടെ സ്റ്റണ്ടുകള്‍ക്കും കര്‍ശന നടപടിയുണ്ടാകും.
അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണ്. തടവും വാഹനം കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ ലഭിക്കും. ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 88 പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗിന് 90 ദിവസം വരെ വാഹനം കണ്ടുകെട്ടും. നിയമലംഘനങ്ങള്‍ക്ക് നിയമനടപടികളും നേരിടേണ്ടിവരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
