ഖത്തര്‍ ഗ്രാന്‍ഡ് മാള്‍ ആനിവേഴ്‌സറി മെഗാ പ്രൊമോഷന്‍; അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു

rttf

ദോഹ: ഖത്തറിലെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വാര്‍ഷിക മെഗാ പ്രമോഷന്റെ അവസാന ഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു. 2024 ഒക്ടോബര് 4ന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ കസ്റ്റമേഴ്‌സും സമ്മാന പദ്ധതിയില്‍ പങ്കാളികളായിരുന്നു.

ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ പത്ത് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികളായ എട്ട് പേര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ബമ്പര്‍ സമ്മാനമായി രണ്ട് പേര്‍ക്ക് ചങ്കന്‍ സിഎസ് കാറുമാണ് ലഭിക്കുന്നത്. ഗ്രാന്‍ഡ് മാള്‍ സിഇഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പിആര്‍ മാനേജര്‍ സിദിഖ്. മറ്റ് മാനേജ്‌മെന്റങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മൂന്ന് ഘട്ടങ്ങളിലായി നടന്ന മെഗാ പ്രൊമോഷന്‍ നറുക്കെടുപ്പുകളിലൂടെ 24 ഭാഗ്യശാലികള്‍ക്ക് 10,000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും 2 പേര്‍ക്ക് ബമ്പര്‍ സമ്മാനമായി ചങ്കന്‍ സിഎസ് ലക്ഷ്വറി കാറും നല്‍കി ഗ്രാന്‍ഡ് മാള്‍ ജൈത്ര യാത്ര തുടരുകയാണ്. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ ആവേശകരമായ റിവാര്‍ഡുകള്‍ നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്. മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading