ദോഹ: ഖത്തറില്‍ പുതിയ മെട്രാഷ് ആപ്പ് പുറത്തിറക്കി. സ്മാര്‍ട്ട് ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ചെറിയ ഘട്ടങ്ങളിലൂടെ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.
ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്തൃ സൗഹൃദമായാണ് ആപ്പിന്റെ രൂപകല്‍പ്പന. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ആപ്പിള്‍ പേ ഉള്‍പ്പെടെയുള്ള പുതിയ പേയ്‌മെന്റ് രീതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
