ദോഹ: ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. വര്‍ഷങ്ങളായി നടത്തിവരാറുള്ള പരേഡ് റദ്ദാക്കിയെങ്കിലും വിപുലമായ മറ്റ് പരിപാടികള്‍ രാജ്യവ്യാപകമായി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി. ദര്‍ബ് അല്‍ സായി, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഓള്‍ഡ് ദോഹ തുറമുഖം, മിഷൈറബ് ഡൗണ്‍ടൗണ്‍, ഏഷ്യന്‍ ടൗണ്‍ എന്നിവിടങ്ങളില്‍ വിപുലമായ സാംസ്‌കാരിക പരിപാടികള്‍ പുരോഗമിക്കുകയാണ്.
ഖത്തറി സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി സാംസ്‌കാരിക പൈതൃക പരിപാടികളാണ് ദര്‍ബ് അല്‍ സായിയില്‍. ‘സന ഖത്തര്‍’ ഇവന്റിന് പുറമേ ഖത്തരി ഹൗസ്, പ്രധാന തിയേറ്റര്‍, ലിവാന്‍ അല്‍ ഫാന്‍, അല്‍ ബിദ്ദ, അല്‍ മക്തര്‍, അല്‍ എസ്ബ, അല്‍ ഷഖാബ്, ദര്‍ബ് അല്‍ സായി ട്രാക്ക്, അല്‍ മീസിര്‍, പപ്പറ്റ് തിയേറ്റര്‍, ഡെസേര്‍ട്ട് മ്യൂസിയം, ഖത്തരി നോട്ട് മ്യൂസിയം, ഖത്തര്‍ റീഡ്‌സ്, ഇന്ററാക്ടീവ് എന്നിവയാണ് പ്രവര്‍ത്തനങ്ങളും പരിപാടികളും. ഗെയിംസ് ഏരിയ, സൂഖ്, അല്‍ മീസ് എന്നിവിടങ്ങളിലും പരിപാടി നടക്കും. ദര്‍ബ് അല്‍ സായിയിലെ പരിപാടി 21 വരെ നീട്ടിയിട്ടുണ്ട്.
കള്‍ച്ചറല്‍ വില്ലേജില്‍ എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി വിവിധ പരിപാടികള്‍ നടക്കും. ഡിസംബര്‍ 18 വരെ ഇവിടെ പരിപാടി നടക്കും. മ്യൂസിക്കല്‍ പ്രകടനങ്ങള്‍, ഭക്ഷണങ്ങള്‍, പരമ്പരാഗത ഖത്തരി ‘അര്‍ദ’ (Arda) ഡാന്‍സ്, മിലിട്ടറി പരേഡ്, എന്നിവയുമായി ഖത്തര്‍ സായുധ സേനയുടെ പ്രദര്‍ശനം, പ്രാദേശിക കലാ- സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാമേള എന്നിവ നടക്കും. സന്ദര്‍ശകര്‍ക്കായി ഫാല്‍ക്കണ്‍റി ഡിസ്‌പ്ലേകള്‍, സലൂക്കി റേസിംഗ് എന്നിവ ആസ്വദിക്കാനാവും.
ഓള്‍ഡ് ദോഹ തുറമുഖത്തും പരിപാടികള്‍ നടക്കും. ഖത്തറി സംഗീതത്തിന്റെ സമ്പന്നമായ പരമ്പരാഗത ബാന്‍ഡിന്റെ തത്സമയ പ്രകടനത്തോടെ 18ന് വൈകിട്ട് നാല് മണിക്ക് ആഘോഷങ്ങള്‍ നടക്കും. രാത്രി പത്ത് വരെ പരിപാടികള്‍ നടക്കും.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) പങ്കാളിത്തത്തോടെ, ആധുനികവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ ദര്‍ശനപരമായ നേതൃത്വത്തിനുള്ള ആദരവായി ‘ഓഡ് ടു ഔവര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററി ദോഹ എംഷെരീബ് ഡൗണ്‍ടൗണ്‍ ദോഹ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി ഡിസംബര്‍ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബറാഹത്ത് മിഷീറബില്‍ പ്രദര്‍ശിപ്പിക്കും.
ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിനും ശൈത്യകാലത്ത് വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനുമായി ദോഹയിലെ മിഷൈറബ് ഡൗണ്‍ടൗണ്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടികളുടെ ഭാഗമാണ് സിനിമാ പ്രദര്‍ശനം. എല്ലാ പ്രായത്തിലുമുള്ള അതിഥികളുമായി ഇടപഴകുന്നതിനുള്ള കുടുംബ-സൗഹൃദ പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട് (WSIF) ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെ കമ്മ്യൂണിറ്റികള്‍ക്കായി രണ്ട് മെഗാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ആദ്യ പരിപാടി ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയിലും രണ്ടാമത്തെ പരിപാടി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയുമാണ് നടക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
