മക്ക: മക്കയിലും മദീനയിലും വനിതാ തീര്‍ഥാടകര്‍ക്ക് സൗദി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറിക്കി. പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ച് തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ശുചിത്വവും പ്രാര്‍ഥനാ മര്യാദകളും പാലിക്കുക, ഇസ്ലാമിക വസ്ത്രം ധരിക്കുക, ആരാധനാലയത്തിനകത്ത് ഉറങ്ങുകയോ തറയില്‍ ഇരിക്കുകയോ ചെയ്യരുത്, പ്രാര്‍ഥനാ നിരകളുടെ വിന്യാസം നിലനിര്‍ത്തുക, പള്ളിക്കകത്ത് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്, ശബ്ദത്തിന്റെ അളവ് കുറയ്ക്കുക, ഷൂസ് ധരിച്ച് പരവതാനികളില്‍ നടക്കരുത്, ജീവനക്കാരുമായി സഹകരിക്കുക, വ്യക്തിഗത വസ്തുക്കള്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത് എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഗ്രാന്‍ഡ് മോസ്‌കിലെ ജനറല്‍ അതോറിറ്റി ഫോര്‍ ദ് കെയര്‍ അഫയേഴ്‌സ് ആണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
