ഖത്തറില്‍ ഓഐസിസി ഇന്‍കാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി വിജയാഘോഷവും കുടുംബസംഗമവും നടത്തി

oooo

ദോഹ: ഖത്തറില്‍ ഓ ഐ സി സി ഇന്‍കാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി വയനാട്, പാലക്കാട് ഉപതിരെഞ്ഞെടുപ്പുകളില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയം പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തോടുകൂടി ആഘോഷിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉല്‍ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി എസ്.ശരത് മുഖ്യാതിഥിയായിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ചരിത്ര വിജയമാണെന്നും, യുഡിഎഫിന്റെ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനം നല്‍കിയ വലിയ അംഗീകാരം കൂടിയാണ് പ്രിയങ്ക ഗാന്ധിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേയും പാലക്കാട്ടേയും യുഡിഎഫിന്റെ വന്‍ ഭൂരിപക്ഷം പിണറായിക്കെതിരേയുള്ള ഭരണ വിരുദ്ധ വികാരം കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ശരത് പറഞ്ഞു. കോണ്‍ഗ്രസിനും അതിന്റെ കര്‍മ്മപരിപാടികള്‍ക്കും പ്രവാസി സംഘടനകളും പ്രവര്‍ത്തകരും നല്‍കുന്ന ആത്മാര്‍ത്ഥമായ പിന്തുണയ്ക്കും സ്‌നേഹത്തിനും കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നന്ദി പ്രത്യേകം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഓ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങ് സെന്ററല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീക്ഷണം പ്രസിദ്ധീകരണങ്ങള്‍ പ്രവാസി സമൂഹത്തില്‍ എത്തിക്കാനായി നടത്തുന്ന നമ്മുടെ വീട്ടില്‍ നമ്മുടെ വീക്ഷണം പദ്ധതി യുടെ ഉദ്ഘാടനം വീക്ഷണം കലണ്ടര്‍ പ്രകാശനം ചെയ്ത് എസ്.ശരത് നിര്‍വ്വഹിച്ചു.

WhatsApp Image 2024 12 06 at 9.02.03 PM e1733584025181

സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചാള്‍സ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, യൂത്ത് വിംഗ് പ്രസിഡന്റ് നദീം മാനര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, അരുണ്‍ പുരയ്ക്കല്‍, സോളി വര്‍ഗ്ഗീസ്, അനില്‍ കുമാര്‍, വി ജോയ്, ടിജു തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading