തിരുവനന്തപുരം; പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ അംഗത്വ ക്യാമ്പയിന് 2024 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയില്‍ കല്യാണമണ്ഡപം, തമ്പാനൂര്‍). ഇതിന് ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അംഗത്വം റദ്ദായവര്‍ക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. നിലവില്‍ ബോര്‍ഡിന്റെ http://www.pravasikerala.org വെബ്‌സൈറ്റ് സന്ദര്‍ശിച്ചും സേവനങ്ങള്‍ ലഭ്യമാകും.
പുതിയ അംഗത്വത്തിന് അപേക്ഷ നല്‍കുന്നവര്‍ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തതിന്റെ രസീതിന്റെ പകര്‍പ്പുമായി എത്തിയാല്‍ വേദിയില്‍ തന്നെ പരിശോധിച്ച് അനുമതി നല്‍കാനാകും. നേരിട്ട് ഹാജരാകുന്നവര്‍ അംഗത്വ കാര്‍ഡും മറ്റ് അവശ്യരേഖകളും കരുതണമെന്ന് ബോര്‍ഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
