ദോഹ: ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ത്തെ തുടര്‍ന്ന് മധ്യേഷ്യയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ വ്യക്തമാക്കി. ദോഹ ഫോറം 2024 ല്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ ഭൂമിശാസ്ത്രപരമായി മധ്യേഷ്യയില്‍ നിന്ന് അകലെയാണെങ്കിലും, മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വലിയ ബന്ധമുണ്ട്. ഗള്‍ഫ് മേഖലയില്‍ 10 ദശലക്ഷത്തിലധികം ഇന്ത്യക്കാരും മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ അഞ്ച് ദശലക്ഷം ഇന്ത്യക്കാരും താമസിക്കുന്നു. ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 80 ബില്യന്‍ ഡോളറാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാരം 180 ബില്യന്‍ ഡോളറിലെത്തി. മേഖലയിലെ പ്രശ്‌നങ്ങള്‍ പ്രാദേശികമായി ഒതുങ്ങി നില്‍ക്കില്ല. പല രാജ്യങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘര്‍ഷാവസ്ഥ ഷിപ്പിങ് ചെലവ്, ചരക്കുനീക്കം തുടങ്ങിയവയില്‍ പ്രതിഫലിക്കും. പലസ്തീന്‍ പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണം. അത് പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
