ദോഹ: ഖത്തറില്‍ വാരന്ത്യത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന കടല്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ, ഡിസംബര്‍ 6, വെള്ളിയാഴ്ച ചില ദിവസങ്ങളില്‍ തിരശ്ചീന ദൃശ്യപരത മോശമായിരിക്കും. കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ തണുപ്പുള്ളതായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു. കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 5-15KTയും രാത്രിയില്‍ കടല്‍ തിരമാലകളുടെ ഉയരം നാല് മുതല്‍ ഏഴ് അടിവരേയും ഉയരാം.
ശനിയാഴ്ച ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.ചില സമയങ്ങളില്‍ പൊടിക്കാറ്റും വീശിയേക്കാം. വാരാന്ത്യത്തിലെ താപനില 20ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26ഡിഗ്രി വരെയായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
