ഖത്തര്‍ ഗ്രാന്‍ഡ് മാളില്‍ 10,20,30 പ്രൊമോഷന് തുടക്കമായി

gran

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10, 20, 30 പ്രമോഷന്‍ ഔദ്യോഗികമായി ആരംഭിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട് ഫുഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ആക്സസറികള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രൊമോഷന്‍ ഓഫറില്‍ ലഭിക്കും. ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഉപയോക്താക്കള്‍ക്കായി പ്രൊമോഷന്‍ ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

വിന്റര്‍ സീസണിനോടനുബന്ധിച്ച് ജാക്കറ്റുകള്‍, സ്വെറ്ററുകള്‍, തൊപ്പികള്‍ ഉള്‍പ്പെടെയുള്ള ശൈത്യകാല വസ്ത്രങ്ങളും വന്‍ വിലക്കുറവില്‍ ലഭിക്കും. പുരുഷന്മാരുടെ വസ്ത്രങ്ങള്‍, ലേഡീസ് ചുരിദാറുകള്‍, ഡെനിം ജാക്കറ്റുകള്‍, കിഡ്സ് വെയര്‍, പാദരക്ഷകള്‍, സ്ത്രീകളുടെ ബാഗുകള്‍, തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഉപഭോക്താക്കള്‍ക്കായി പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭിക്കും.

10, 20, 30 പ്രൊമോഷന് പുറമേ, QR 50 ചെലവഴിച്ച് ’11-മത് ആനിവേഴ്‌സറി’ മെഗാ പ്രമോഷനിലും ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം. 2,40,000 റിയാല്‍ ക്യാഷ് റിവാര്‍ഡുകളും 2 ലക്ഷ്വറി കാറുകളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കും. 2024 ഡിസംബര്‍ 25 വരെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ് (ഷോപ് നമ്പര്‍ 91 & 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍) പ്രൊമോഷന്‍ ഓഫറുകള്‍ ലഭ്യമാണ്.

എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും, ഗോള്‍ഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ടെന്നും ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading