ദോഹ: ഖത്തറില്‍ ഡിസംബര്‍ 13 ന് ജെമിനിഡ് ഉല്‍ക്കാവര്‍ഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഖത്തര്‍ സ്‌കൈഗേസര്‍മാരെ ക്ഷണിച്ചു. ഖത്തര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്പേസ് ക്ലബ്, എവറസ്റ്റര്‍ ഒബ്സര്‍വേറ്ററിയുടെ സഹകരണത്തോടെ ഡിസംബര്‍ 13 ന് അല്‍ ഖരാറയില്‍ ഉല്‍ക്കകളെ നിരീക്ഷിക്കുന്നതിന് അവസരമൊരുക്കും. ഇവന്റ് ആരംഭിക്കുന്നത് രാത്രി 10 മണിക്കാണ്. നവംബര്‍ 19 മുതല്‍ ആകാശത്ത് പ്രകാശം പരത്തുന്ന ജെമിനിഡുകള്‍ ഡിസംബര്‍ 13-ന് രാത്രിയില്‍ ഏറ്റവും ഉയര്‍ന്ന കാഴ്ച സമ്മാനിക്കും. ഈ ദിവസം രാത്രിയില്‍, ധാരാളം ഉല്‍ക്കകള്‍ ഖത്തറിന്റെ ആകാശത്ത് ചിതറിത്തെറിക്കുകയും നക്ഷത്രനിരീക്ഷണത്തിന് മനോഹരമായ കാഴ്ച സൃഷ്ടിക്കുകയും ചെയ്യും. ഇത് കാണാനാണ് ആളുകളെ ക്ഷണിക്കുന്നത്.
ഏറ്റവും മികച്ചതും വിശ്വസനീയവുമായ വാര്‍ഷിക ഉല്‍ക്കാവര്‍ഷങ്ങളില്‍ ഒന്നാണ് ഡിസംബര്‍ 13ന് നടക്കുന്നത്. ബഹിരാകാശ ഏജന്‍സി പറയുന്നതനുസരിച്ച്, മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ ദൃശ്യമാകും. സാധാരണയായി മഞ്ഞനിറത്തിലാണ് ഈ ഉല്‍ക്കകള്‍ കാണപ്പെടുന്നത്. ഡിസംബര്‍ 13 ന് ചന്ദ്രന്‍ 96% തെളിഞ്ഞ് കാണപ്പെടും. ഇത് മങ്ങിയ ഉല്‍ക്കകള്‍ കാണുന്നത് ബുദ്ധിമുട്ടാക്കും. എന്നിരുന്നാലും, ശോഭയുള്ള ഉല്‍ക്കകള്‍ ഇപ്പോഴും ദൃശ്യമാകുമെന്നും അതിമനോഹരമായ കാഴ്ച നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അല്‍ ഖരാരയില്‍ 4,000-ത്തിലധികം ആളുകള്‍ ഉല്‍ക്കാവര്‍ഷം കാണാന്‍ എത്തിയിരുന്നു. സന്ദര്‍ശകര്‍ ശൈത്യകാലത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് എത്തണം. ഇവന്റ് അതിരാവിലെയും സൂര്യന്‍ ഉദിക്കുന്നത് വരെ നീണ്ടുനില്‍ക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അജിത് എവറസ്റ്ററുമായോ നവീന്‍ ആനന്ദുമായോ 55482045, 30889582 എന്നീ നമ്പറുകളില്‍ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടാം. അല്ലെങ്കില്‍ ഖത്തര്‍ ആസ്‌ട്രോണമി ആന്‍ഡ് സ്പേസ് ക്ലബ്ബിന്റെ വെബ്സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
