കുവൈത്ത് സിറ്റി: കുവൈത്തില്‍ അനുചിതമായ വസ്ത്രധാരണവും പെരുമാറ്റവും കാരണം പ്രവാസിക്ക് തൊഴില്‍ വിസ നിഷേധിച്ചു. എംബസി സന്ദര്‍ശനത്തിനിടെ മോശം വസ്ത്രധാരണം നടത്തിയതിന് ആര്‍ട്ടിക്കിള്‍ 18 പ്രകാരം പ്രവാസിക്ക് തൊഴില്‍ വിസ അനുവദിക്കാന്‍ എംബസി വിസമ്മതിക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങളടങ്ങിയ ഔദ്യോഗിക കത്ത് എംബസി ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാസി എംബസിയില്‍ മോശം വസ്ത്രം ധരിച്ച് കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി കത്തില്‍ എംബസി വ്യക്തമാക്കി.
എംബസിയുടെ ശുപാര്‍ശ മന്ത്രാലയം അംഗീകരിക്കുകയും പ്രവാസിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും കുവൈത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം പ്രവാസിയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
