കേരളത്തില്‍ കോടതികളും സ്മാര്‍ട്ടായി; ഇനി 24 മണിക്കൂറും സേവനം, വാദിയും പ്രതിയും നേരിട്ട് ഹാജരാകേണ്ട

aaaa

കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് ഡിജിറ്റല്‍ കോടതി കോടതി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കോടതികളില്‍ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉള്‍പ്പെടെ എല്ലാ നടപടികളും ഇനി ഓണ്‍ലൈനിലൂടെ നടപ്പാക്കാന്‍ സാധിക്കും. ആഴ്ചയില്‍ 24 മണിക്കൂറും സേവനം ലഭിക്കും, ‘ഓണ്‍ കോടതി’ എന്നാണ് ഡിജിറ്റല്‍ കോടതിയുടെ പേര്. ഇതിന്റെ ഭാഗമായി കോടതി മുറിയില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉണ്ടാകും.

ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റല്‍ കോടതികളില്‍ ഉള്ളത്. പേപ്പര്‍ ഫയലിംഗ് ഇല്ല. 24 മണിക്കൂറും കേസുകള്‍ ഫയല്‍ ചെയ്യാനും സാധിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലും, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് ബൗണ്‍സ് കേസുകള്‍ ഇനി ഓണ്‍ കോടതിയിലാണ് ഫയല്‍ ചെയ്യേണ്ടത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നേരത്തെ തന്നെ പരിശീലനം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading