ദോഹ: ഖത്തറിലെ ഉള്‍പ്രദേശത്ത് നിന്ന് പക്ഷികളെ വിളിക്കാനുള്ള അനധികൃത ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ‘സവായത്ത്’ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് പക്ഷികളെ വിളിക്കുന്ന ഉപകരണങ്ങള്‍ ഗണ്യമായ അളവില്‍ പിടിച്ചെടുത്തതായി ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു.
നിയമനടപടികള്‍ സ്വീകരിച്ച് ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. പക്ഷികളെ വിളിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പാരിസ്ഥിതിക ലംഘനങ്ങളും പരിശോധിക്കാന്‍ വന്യജീവി സംരക്ഷണ വകുപ്പിന് കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നതിനുള്ള കാലയളവ് 023-ലെ മന്ത്രിതല പ്രമേയം നമ്പര്‍ 24 പ്രകാരം പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
