അബുദാബി: അബുദാബിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിക്ക് ലക്ഷങ്ങള്‍ നഷ്ടമായി. അഞ്ച് വര്‍ഷം മുന്‍പ് വ്യാജ വ്യാപാര വെബ്സൈറ്റില്‍ അക്കൗണ്ട് തുറന്നതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. അതുവഴി വ്യാജ നിക്ഷേപത്തിലൂടെ ഏകദേശം 7,34,000 ദിര്‍ഹം (200,000 ഡോളര്‍) നഷ്ടപ്പെടുകയു ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും തട്ടിപ്പുകാര്‍ തന്നെ പിന്തുടരുന്നതായി അബുദാബിയില്‍ താമസിക്കുന്ന യുവതി പറയുന്നു. തട്ടിപ്പുകാര്‍ അടുത്തിടെ തന്നെ വിളിച്ച് തന്റെ അക്കൗണ്ട് മറ്റൊരു വെബ്സൈറ്റിലേയ്ക്ക് മാറ്റിയെന്നും അത് വീണ്ടും സജീവമാക്കണമെന്നും ആവശ്യപ്പെട്ടതായി ജോര്‍ദാനിയന്‍ ഐടി മാനേജറായ യുവതി പറഞ്ഞു.
2019 ജൂണില്‍ ഓണ്‍ലൈന്‍ ട്രേഡിങ് വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പരസ്യം യുവതി കണ്ടതോടെയാണ് ദുരിതങ്ങളെല്ലാം ആരംഭിച്ചത്. വെബ്സൈറ്റ് ഇപ്പോള്‍ നിലവിലില്ല. അക്കൗണ്ട് തുറക്കാന്‍ വെബ്സൈറ്റിലേക്ക് തന്റെ വിശദാംശങ്ങള്‍ അയച്ചു. അതേ ദിവസം ഒരു ഏജന്റില്‍ നിന്ന് അവര്‍ക്ക് ഒരു കോളും ലഭിച്ചു. യുവതിയുടെ ഐഡി, ഫോണ്‍ ബില്‍, യുഎഇയില്‍ താമസിക്കുന്നതിന്റെ തെളിവായി വാടക കരാര്‍ എന്നിവയുടെ പകര്‍പ്പുകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ബഹ്റൈന്‍ നമ്പരില്‍ നിന്നാണ് കോള്‍ എത്തിയത്. യുവതിക്ക് അവരുടെ ‘ഡോക്യുമെന്റേഷന്‍ ഡിപാര്‍ട്ട്മെന്റില്‍’ നിന്ന് ലാന്‍ഡ്ലൈന്‍ കോളുകളും ലഭിച്ചു. പിന്നീട് ഞാന്‍ അവരുടെ കോള്‍ സെന്ററുമായി കുറച്ച് തവണ ബന്ധപ്പെട്ടു. കമ്പനി നിയമാനുസൃതമാണെന്ന് തോന്നുകയും രേഖകള്‍ കൈമാറി ഫോണില്‍ സംസാരിച്ച ശേഷം യുവതിയുടെ ‘അക്കൗണ്ട്’ അംഗീകരിക്കപ്പെട്ടു. അവര്‍ക്ക് മറ്റൊരു ഏജന്റില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയും അവര്‍ കമ്പനിയുടെ സുരക്ഷിതമായ വ്യാപാര സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 50,000 ഡോളര്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. തുടക്കത്തില്‍ ഒരു ദിവസം 2,000 ഡോളര്‍ മൂല്യമുള്ള രണ്ട് വിജയകരമായ ഡീലുകള്‍ ഉണ്ടായിരുന്നു. ഇത് തന്നെ ആ കമ്പനിയിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലും വിശ്വസിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് യുവതി പറഞ്ഞു.
എന്നാല്‍ മൂലധനത്തിന്റെ പകുതി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് ഇടപാടുകള്‍ അവസാനിപ്പിക്കാനും ബാക്കിയുള്ള പണം തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനും യുവതി തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഏജന്റ് വിളിക്കുകയും ഈ തീരുമാനത്തില്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയുംചെയ്തു. പണം അക്കൗണ്ടില്‍ തന്നെ വയ്ക്കാനും വൈകാതെ നഷ്ടപരിഹാരമെന്നോണം ഉയര്‍ച്ചയിലെത്തുമെന്നും ബോധ്യപ്പെടുത്തി. പിന്നീട് പലതവണ മെയിലുകളും ഫോണ്‍കോളുകളും യുവതി അയച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.
അടുത്തിടെ കമ്പനി അക്കൗണ്ടുകള്‍ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നുവെന്ന് അവകാശപ്പെട്ട് വ്യാജ ഏജന്റുമാര്‍ യുവതിയെ വിളിക്കുന്നത് തുടര്‍ന്നു. നൂര്‍ ക്യാപിറ്റല്‍ എന്ന വെബ്സൈറ്റിന് കീഴില്‍ തന്റെ വാലറ്റ് വീണ്ടും സജീവമാക്കാന്‍ അവര്‍ ഒരു ഉപയോക്തൃനാമവും പാസ്വേഡും പങ്കിട്ടു. അത് വ്യാജമാണെന്ന് ഉടന്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പണം നഷ്ടമാകാതെ രക്ഷപ്പെട്ടു.
തട്ടിപ്പുകാര്‍ ജനപ്രിയ കോര്‍പറേറ്റ് പേരുകളും ലോഗോകളും ഉപയോഗിക്കുന്നു. ഇ-കള്ളപ്പണക്കാര്‍ ഒരു വെബ്സൈറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് ഉപയോക്താക്കളെ അയയ്ക്കുന്നത് സാധാരണമാണെന്ന് അബുദാബി പൊലീസിലെ സൈബര്‍ സെക്യൂരിറ്റി തലവന്‍ ലഫ്. കേണല്‍ അലി അല്‍ നുഐമി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
