റിയാദ്: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതിന് നിരവധി ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ്, ജസാന്‍, തബൂക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യും.
തെറ്റ് ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അസഭ്യവും അശ്ലീലവുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
തൊഴില്‍ നൈതികതയ്ക്കും ആരോഗ്യ ചട്ടങ്ങള്‍ക്കും വിരുദ്ധമായ വീഡിയോയാണ് പോസ്റ്റ് ചെയ്തതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴില്‍ നയങ്ങള്‍ ലംഘിക്കുന്നതിനും ഗുണഭോക്താക്കളോട് മോശമായി പെരുമാറുന്നതിനും പുറമെ അനുചിതവും അശ്ലീലവുമായ പെരുമാറ്റങ്ങള്‍, വാക്കുകളും വാക്യങ്ങളും പ്രസിദ്ധീകരിക്കല്‍, കിടപ്പുരോഗിക്കൊപ്പം അനുചിതമായ വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെടല്‍ എന്നിവയും ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രാലയം ഉദ്ധരിച്ചു.
ആരോഗ്യ സേവനങ്ങള്‍ക്കും രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിമേ ലക്ഷ്യമിട്ടാണ് നടപടി. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റികള്‍ പുറപ്പെടുവിച്ച ഹെല്‍ത്ത് പ്രാക്ടീഷണര്‍ എത്തിക്സ് ഗൈഡില്‍, ശാസ്ത്രീയ ഗവേഷണം പോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളിലൊഴികെ രോഗികളുടെയോ അവരുടെ ഭാഗങ്ങളുടെയോ ഫോട്ടോ എടുക്കുന്നത് നിരോധിക്കുന്നു.
അത്തരം നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷയായി ഹെല്‍ത്ത് പ്രാക്ടീഷണറുടെ ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം. ആരോഗ്യ പ്രാക്ടീഷണര്‍ – എക്‌സിക്യൂട്ടീവ് റെഗുലേഷനുകളില്‍ വ്യക്തമാക്കിയിട്ടുള്ളവ ഒഴികെയുള്ള കേസുകളില്‍ – സ്വയം പരസ്യം ചെയ്യുന്നതിനോ നേരിട്ട് അല്ലെങ്കില്‍ മധ്യസ്ഥന്‍ മുഖേനയോ സ്വയം പ്രമോട്ട് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
പൊതു മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും ഹാനികരമാകുന്ന പ്രവര്‍ത്തികള്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും 3 ദശലക്ഷം റിയാല്‍ വരെ പിഴയും സൈബര്‍ ക്രൈം വിരുദ്ധ നിയമപ്രകാരമുള്ള ശിക്ഷകളും വിധിച്ചേക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
