അജ്മാനില്‍ അമിത ഭാരം കയറ്റിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം

IMG 20241111 WA0000

ദോഹ: അജ്മാനില്‍ അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പരിധിയിലധികം ഭാരവുമായി പോകുന്ന വാഹനങ്ങള്‍ പിടികൂടുമെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു. വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ റോഡിലേക്ക് വീണ് യാത്രക്കാര്‍ അപകടമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കൃത്യമായി അടുക്കാതെ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളും പിടികൂടും.

വാഹനങ്ങളില്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. നിയമലംഘനങ്ങള്‍ക്ക് 3000 ദിര്‍ഹം വരെ പിഴ ചുമത്തും. ലൈസന്‍സില്‍ 12 ബ്ലാക്ക് മാര്‍ക്കും ലഭിക്കും. ചരക്കുവാഹനങ്ങളില്‍ വസ്തുക്കള്‍ ശരിയായ രീതിയില്‍ മറച്ചിട്ടില്ലെങ്കിലും പിഴ ചുമത്തും.

ലഘുവാഹനങ്ങളില്‍ അനുമതിയില്ലാതെ ഭാരം കയറ്റുന്നതും ശിക്ഷാര്‍ഹമാണ്. 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. സാധനങ്ങള്‍ താഴേക്ക് വീണാല്‍ പിഴ 500 ദിര്‍ഹവും ചുമത്തും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading