ദോഹ: ഖത്തറില്‍ ഉപഭോക്തൃ പരാതികള്‍ ആപ്പിലൂടെ ലളിതമായി റിപ്പോര്‍ട്ട് ചെയ്യാനാവും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ (MoCI) ആപ്പിലൂടെ രാജ്യത്തെ ഉപഭോക്താക്കളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനാവും. എളുപ്പത്തില്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ (MoCI) ആപ്പ് വഴിയുള്ള ഉപഭോക്തൃ പരാതികള്‍ ഗണ്യമായി വര്‍ദ്ധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
”ഒരു ഓഫീസിലും പോകാതെ തന്നെ എവിടെയിരുന്നും പരാതികള്‍ സമര്‍പ്പിക്കാന്‍ ആപ്പിലൂടെ കഴിയുമെന്ന് ഉപഭോക്തൃ സംരക്ഷണ, വാണിജ്യ തട്ടിപ്പ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ അദ്ബ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികള്‍ വേഗത്തില്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിലൂടെ പരാതികള്‍ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരന്‍ കടയുടെ പേര്, ബില്‍, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ പോലുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
iPhone, Android ഫോണുകളില്‍ ‘MOCIQATAR’ ആപ്പ്, ഡൗണ്‍ലോണ്‍ ചെയ്യാനാവും. സാധനങ്ങളുടെ വിലനിര്‍ണ്ണയം, വില്‍പ്പന, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, സേവനം, പരസ്യവും വിവരങ്ങളും, ഇന്‍വോയ്സും പേയ്മെന്റും, ലൈസന്‍സിംഗും പാലിക്കലും, ആരോഗ്യം, സുരക്ഷ, പൊതു ക്രമം, ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
വാട്സ്ആപ്പ് ചാനൽ-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
