ദോഹ :ഖത്തറിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് മിക്‌സിങ് ചടങ്ങോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഏഷ്യന്‍ ടൗണ്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഗ്രാന്‍ഡ് ഫ്രഷ് ബേക്കറിയില്‍ 750 കിലോ കേക്കുകള്‍ക്കുള്ള മിക്‌സിങ് നടന്നു. ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറി, പപ്പായ, അണ്ടിപ്പരിപ്പ്, ഇഞ്ചി തൊലി, ഗരംമസാല, പഞ്ചസാര, ഓറഞ്ച്, ലെമണ്‍, എസ്സെന്‍സ് തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് രുചികരമായ കേക്ക് തയ്യാറാക്കുന്നത്.
ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ ശരീഫ് ബിസി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കേക്ക് മിക്‌സിംഗില്‍ മറ്റ് മാനേജ്‌മെന്റ് അംഗങ്ങളും സീനിയര്‍ സ്റ്റാഫുകളും പങ്കെടുത്തു.
ക്രിസ്മസിനോടനുബന്ധിച്ച് വ്യത്യസ്ത രുചികളിലുള്ള വൈവിധ്യമാര്‍ന്ന കേക്കുകള്‍ മികച്ച വിലയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്‌ലെറ്റിലും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
