കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. ജിസിസി ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 1, ഞായറാഴ്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. അവശ്യ പ്രവര്‍ത്തനങ്ങളുള്ള ഏജന്‍സികള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി ഷെഡ്യൂളകള്‍ ക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
