2036 ഒളിമ്പിക്സ്: ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയും

india olympics

ഡല്‍ഹി: 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഇത് സംബന്ധിച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിക്ക് ഇന്ത്യ ഔദ്യോഗികമായി കത്ത് (‘ലെറ്റര്‍ ഓഫ് ഇന്റന്റ്’) അയച്ചു. 2036 ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ആഗ്രഹം പ്രകടിപ്പിച്ചാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷനില്‍ കത്ത് അയച്ചത്.

ഇന്ത്യ ഇതുവരേയും ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയായിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബില്‍ വെച്ച് ഒളിമ്പിക്‌സ് നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനാണ് ഇന്ത്യ അവസാനമായി അന്താരാഷ്ട്ര മള്‍ട്ടി-കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. നിലവിലെ ഐഒസി തലവന്‍ തോമസ് ബാച്ചിന്റെ പിന്തുണയോടെയാണ് ഇന്ത്യയുടെ തയ്യാറെടുപ്പ്.

കഴിഞ്ഞ വര്‍ഷം നടന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മിഷന്‍ ഒളിമ്പിക് സെല്ലിന്റെ (എംഒസി) യോഗത്തില്‍ 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading