ഉംറ തീര്‍ത്ഥാടകര്‍ അംഗീകൃത ബാര്‍ബര്‍ ഷോപ്പുകളെ മാത്രം സമീപിക്കണമെന്ന് മന്ത്രാലയം

umrah

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ അംഗീകൃത ബാര്‍ബര്‍ ഷോപ്പുകളെ മാത്രം സമീപിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. പുണ്യസ്ഥലത്ത് അവരുടെ ചടങ്ങുകള്‍ അവസാനിച്ച ശേഷം ഗ്രാന്‍ഡ് മസ്ജിദിന് ചുറ്റുമുള്ള നിയുക്ത ബാര്‍ബര്‍ ഷോപ്പുകളില്‍ മാത്രം മുടി മുറിക്കണമെന്നും സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

അണുവിമുക്തമാക്കിയ ഉപകരണങ്ങളായിരിക്കും അംഗീകൃത ഷോപ്പുകളില്‍ ഉപയോഗിക്കുക. ഉംറ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലൈസന്‍സുള്ള ബാര്‍ബര്‍മാരാണ് അവിടെ ജോലി ചെയ്യുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

”ഹറമിന് ചുറ്റുമുള്ള നിയുക്ത സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് (തീര്‍ഥാടകന്‍) സുരക്ഷിതവും ആരോഗ്യകരവുമായ ഹെയര്‍കട്ട്, വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ഉപകരണങ്ങള്‍, വൈദ്യശാസ്ത്രപരമായി ലൈസന്‍സുള്ള ബാര്‍ബര്‍മാര്‍ എന്നിവ ഉറപ്പുനല്‍കുന്നു,”- മന്ത്രാലയം സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading