ദോഹ: ഖത്തറില്‍ ഇന്നും നാളെയും പൊതു അവധി. രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി ബാധകമാണ്. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധന വിജയമായതിന്റെ ആഘോഷ സൂചകമായാണ് അവധി.
നവംബര്‍ 6, ബുധന്‍, നവംബര്‍ 7 വ്യാഴം എന്നീ ദിവസങ്ങളില്‍ രാജ്യത്ത് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.വാരാന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ 2024 നവംബര്‍ 10 ഞായറാഴ്ച മുതലായിരിക്കും രാജ്യത്ത് ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കുക.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
