ഖത്തറില്‍ ഔദ്യോഗിക അവധി ദിവസങ്ങളിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന സമയം

qatar moi

ദോഹ: രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച ദിവസങ്ങളിലെ സേവനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സുരക്ഷാ വകുപ്പുകളും ട്രാഫിക് അന്വേഷണ വകുപ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

പാസ്പോര്‍ട്ട്, ട്രാഫിക്, നാഷണാലിറ്റി, യാത്രാ രേഖകള്‍, ക്രിമിനല്‍ തെളിവുകള്‍, വിവരങ്ങള്‍ (വിരലടയാളം) എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.

അതേസമയം രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അമീരി ദിവന്‍ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും, നവംബര്‍ 6, 7 തീയതികളില്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വാരാന്ത്യ അവധി കഴിഞ്ഞ് നവംബര്‍ 10, ഞായറാഴ്ച മുതല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കും.

ഖത്തര്‍ ഭരണഘടനയുടെ കരട് ഭരണഘടനാ ഭേദഗതികളുടെ ഭാഗമായി ഇന്നലെ നടന്ന പൊതു റഫറണ്ടത്തില്‍ (ഹിത പരിശോധനയില്‍) രാജ്യം സാക്ഷ്യം വഹിച്ച ദേശീയ ഐക്യ പ്രകടനത്തിന്റെ ആഘോഷ സൂചകമായാണ് ഇന്നും, 2024 നവംബര്‍ 6, നാളെ, നവംബര്‍ 7 ബുധന്‍, വ്യാഴം തീയതികള്‍ രാജ്യത്ത് ഔദ്യോഗിക അവധി ദിനങ്ങളായി അമീരി ദിവാന്‍ പ്രഖ്യാപിച്ചത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading