അറിയിപ്പ്; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നവംബര്‍ 9ന് താല്‍ക്കാലികമായി നിര്‍ത്തും

airport tvm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെടും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് നിയന്ത്രണം. നവംബര്‍ 9, ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 1600 മണിക്കൂര്‍ മുതല്‍ 2100 മണിക്കൂര്‍ വരെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. യാത്രക്കാര്‍ വിമാന സര്‍വീസുകളുടെ സമയക്രമം അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ഘോഷയാത്രയുടെ ഭാഗമായി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടാറുണ്ട്. വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര ശംഖുമുഖം കടപ്പുറത്തേക്ക് പോകുന്നത്. ഇതിനായി ഒരു ഗേറ്റ് തുറക്കും. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading