ദുബായ് നായിഫില്‍ പുക ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു, അപകടം മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലത്തിനടുത്ത്

swww

ദുബായ്: ദുബായിലെ നായിഫ് ഏരിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അഗ്നിശമനാ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഹോട്ടലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു.

മരണത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അനുശോചനം രേഖപ്പെടുത്തി. അതേസമയം അപകടത്തെക്കുറിച്ചും മരിച്ചവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി മലയാളികള്‍ താമസിക്കുന്ന വ്യാപാര കേന്ദ്രമാണ് നായിഫ്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading