മനാമ: ബഹ്‌റൈനില്‍ പൊതുമേഖലയിലെ ജോലികള്‍ക്ക് പ്രവാസി തൊഴിലാളികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. സ്വദേശികള്‍ക്ക് ജോലികളില്‍ മുന്‍ഗണന നല്‍കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് നടപടി. പൊതുമേഖലാ ജോലികളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം ബഹ്റൈന്‍ പാര്‍ലമെന്റ് ഇന്ന്, ഒക്ടോബര്‍ 30 പാസാക്കി. പ്രവാസി നിയമനങ്ങള്‍ക്ക് ബിരുദാനന്തര ബിരുദവും നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമനിര്‍മ്മാണം. അതത് മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിചയവുമുള്ളവരായിരിക്കണം. കൂടാതെ, പ്രവാസി ജീവനക്കാര്‍ക്കുള്ള കരാറുകള്‍ രണ്ട് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. സിവില്‍ സര്‍വീസ് ബ്യൂറോയുടെ അംഗീകാരത്തോടെ മാത്രമേ കരാറുകള്‍ പുതുക്കാനാകൂ.
പുതിയ നിയമത്തിന് എംപിമാരില്‍ നിന്ന് ഏകകണ്ഠമായ പിന്തുണ ലഭിച്ചു. എംപി അബ്ദുള്ള അല്‍ റുമൈഹി മാത്രമാണ് നടപടിയെ എതിര്‍ത്തത്. പ്രവാസികളെ നിയമിക്കുന്നതിന് ഉയര്‍ന്ന യോഗ്യതകളും കരാര്‍ പരിധികളും നിശ്ചയിക്കുന്നതിലൂടെ, ബഹ്റൈനികള്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ മുന്‍ഗണന ഉറപ്പാക്കുകയാണ് നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്.പൊതുമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ 17% കുറവുണ്ടായതായി പാര്‍ലമെന്ററി കാര്യ മന്ത്രി ഹിസ് എക്‌സലന്‍സി ഗാനിം അല്‍ ബുവൈനൈന്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 5,800 പ്രവാസികള്‍ സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
