ദോഹ: ഖത്തറില്‍ മഴക്കാലമെത്തിയതോടെ പുല്‍മേടുകള്‍ പലയിടങ്ങളിലും സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ പുല്‍മേടുകള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ അവ സംരക്ഷിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തുടനീളമുള്ള പുല്‍മേടുകളിലേക്ക് വാഹനങ്ങള്‍ കയറ്റുന്നത് ഒഴിവാക്കണം. ഇത്തരം പ്രവര്‍ത്തികള്‍ മണ്ണിനും കാട്ടുചെടികള്‍ക്കും ഗുരുതരമായ നാശമുണ്ടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ അമൂല്യമായ പാരിസ്ഥിതിക സ്വത്തുക്കളായി കണക്കാക്കപ്പെടുന്ന പുല്‍മേടുകള്‍ക്ക് ദോഷം വരുത്തുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും ഇത്തരം സ്ഥലങ്ങള്‍ ഉത്തരവാദിത്തത്തോടെ ആസ്വദിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തെയും വന്യമൃഗങ്ങളെയും പക്ഷികളെയും നിലനിറുത്തുന്ന പച്ചപ്പിനും ദോഷം ചെയ്യുന്നതായി കണ്ടെത്തിയാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരും.
പരിസ്ഥിതിക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നതിനുള്ള 1995 ലെ നമ്പര്‍ 32 ലെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 അനുസരിച്ച്, നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് മാസം വരെ തടവും പരമാവധി 20,000 റിയാല്‍ പിഴയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ശിക്ഷയായി ലഭിക്കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പുല്‍മേടുകള്‍ കയ്യേറാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടാനും സാധ്യതയുണ്ട്. പരിസ്ഥിതിക്ക് വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിയമലംഘകന്‍ ബാധ്യസ്ഥനാണെന്നും കോടതിക്ക് വിധിക്കാന്‍ കഴിയും.
രാജ്യത്തുടനീളം 1,273 കാട്ടു പുല്‍മേടുകള്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. അവ ഡിജിറ്റല്‍ ഭൂമിശാസ്ത്രപരമായ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പുല്‍മേടും മരങ്ങളുടെയും ചെടികളുടെയും തരത്തിനൊപ്പം ലൊക്കേഷനെ ഭീഷണിപ്പെടുത്തുന്ന അപകടസാധ്യതകളും അപകടങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
