ദോഹ: ഗസയില്‍ നിന്നുള്ള ജര്‍മ്മന്‍ പൗരന്മാരുടെ മോചനത്തില്‍ ഖത്തറിനെ അഭിനന്ദിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍.
മധ്യസ്ഥതയിലും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും ഖത്തര്‍ വഹിച്ച പങ്കിനെ ജര്‍മ്മന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചതായി ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ഇബ്രാഹിം അബ്ദുല്‍റഹ്‌മാന്‍ സുല്‍ത്താന്‍ അല്‍ ഹമര്‍ പറഞ്ഞു. മേഖലയില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന് ഖത്തറിന്റെ മധ്യസ്ഥത നേരിട്ട് സംഭാവന നല്‍കിയിട്ടുണ്ടെന്നും അല്‍ ഹമര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ജര്‍മനി സന്ദര്‍ശനം 1973 മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നുവെന്നും ആദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം, ഗസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ തടയാനുള്ള ശ്രമങ്ങളുടെ ആവശ്യകത, ഫലസ്തീന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തല്‍ എന്നിവ സംബന്ധിച്ച സന്ദര്‍ശനത്തിനിടെ ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പിന്തുണയും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചര്‍ച്ച ചെയ്തു.
പരിശീലനം, തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയവും തമ്മില്‍ കരാര്‍ ഒപ്പിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
