സീസണല്‍ ഇന്‍ഫ്‌ളുവന്‍സ; ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

vaccine

ദോഹ: സീസണല്‍ ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരെ പ്രതിരോധവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രോഗത്തെ നിസ്സാരമായി അവഗണിക്കരുത്. രാജ്യത്തെ താമസക്കാരും പൗരന്മാരും ഉള്‍പ്പെടെ എല്ലാവരും സീസണല്‍ ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ പിഎച്ച്‌സിസി സെന്ററുകളിലും മറ്റ് 80-ഓളം കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങളുളളവര്‍, പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

അതേസമയം ഡോക്ടറുടെ നിര്‍ദേശമില്ലാതെ അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകരേയോ മന്ത്രാലയത്തേയോ ബന്ധപ്പെടണമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading