റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ പരസ്യങ്ങള്‍ നല്‍കിയതിന് പ്രവാസികള്‍ക്ക് പിഴ. മൂന്ന് ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. രാജ്യത്തെ മാധ്യമ നിയമങ്ങള്‍ ലംഘിച്ച് മതിയായ ലൈസന്‍സില്ലാതെ വാണിജ്യ പരസ്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് സോഷ്യല്‍ മീഡീയ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
തൊഴില്‍ സമ്പ്രദായം ലംഘിക്കുന്ന പ്രവാസികളെയും ആവശ്യമായ ലൈസന്‍സ് ഇല്ലാത്തവരെയും സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് വിലക്കി നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി ബോഡി ചൂണ്ടിക്കാട്ടി. അതേസമയം നടപടി നേരിട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സമീപ മാസങ്ങളില്‍, സൗദി സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന അനുചിതമായ പരസ്യങ്ങള്‍ മുതല്‍ വ്യക്തിഗത പോസ്റ്റുകള്‍ വരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സൗദി അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
