ദോഹ: ഖത്തറില്‍ നടക്കുന്ന മൈനറായ അപകടങ്ങള്‍ മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെ റിപ്പോര്‍ട്ട് ചെയ്യാനാവും. സാധാരണയായി മൈനര്‍ ആക്‌സിഡന്റുകളില്‍ (ചെറിയ അപകടങ്ങള്‍) ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകില്ല. കൂടുതലും രണ്ട് കാറുകള്‍ തമ്മിലുള്ള അപകടങ്ങളാണ് മൈനര്‍ ആക്‌സഡന്റുകളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വാഹനങ്ങള്‍ക്ക് ചെറിയ തകരാറുകള്‍ മാത്രമേ ഉണ്ടാകൂ.
എങ്ങനെ മെട്രാഷില്‍ റിപ്പോര്‍ട്ട് ചെയ്യാം?
– മെട്രാഷ് 2 ആപ്പ് ലോഗിന്‍ ചെയ്യുക
– ‘ട്രാഫിക് സര്‍വീസസ’് തിരഞ്ഞെടുക്കുക
– ‘ട്രാഫിക് ആക്‌സിഡന്റ്’ തിരഞ്ഞെടുക്കുക
– തുടര്‍ന്ന ലഭിക്കുന്ന ടാബില്‍ നിന്ന് ‘ആക്‌സിഡന്റ് രജിസ്‌ട്രേഷന്‍’ തിരഞ്ഞെടുക്കുക
– തുറന്നു വരുന്ന ടാബില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക. അപകടം നടന്ന ലൊക്കേഷന്‍ (മൊബൈലിന്‍ ലൊക്കേഷന്‍ ഓണാക്കി ഓട്ടോമറ്റിക്കായി ലൊക്കേഷന്‍ നല്‍കുക), വാഹനത്തിന്റെ നമ്പര്‍, വാഹന ഉടമയുടെ ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തുക
– അപകടത്തില്‍പ്പെട്ട കാറിന്റെ വിവരങ്ങള്‍ നല്‍കുന്നതിന് ‘ആഡ് വെഹിക്കിള്‍’ ബട്ടന്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കുക. അപകടത്തിന് കാരണമായ കാര്‍, അപകടം നേരിട്ട കാര്‍ എന്നിവ വ്യക്തമായി നല്‍കണം.
– വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് ‘CONTINUE’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
– തുടര്‍ന്ന് ലഭിക്കുന്നിടത്ത് വാഹനത്തിന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുക
– ഫോട്ടോ അപ്ലോഡ് ചെയ്ത് ‘കണ്‍ഫോം’ നല്‍കുക.
– വിവരങ്ങള്‍ നല്‍കി ഉറപ്പാക്കിയ ശേഷം മൊബൈല്‍ നമ്പറില്‍ മെട്രാഷില്‍ നിന്ന് ഒരു എസ്എംഎസ് ലഭിക്കും.
– അപകടത്തിന്റെ റിക്വസ്റ്റ് പൂര്‍ത്തിയായ ശേഷം മന്ത്രാലയത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനി സന്ദര്‍ശിക്കാനുള്ള എസ്എംഎസും ലഭിക്കും. നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പറയുന്ന ഇന്‍ഷുറന്‍സ് കമ്പനി, അപകടം ആരുടെ തെറ്റാണെന്നും നിങ്ങളോ മറ്റ് അപകട കക്ഷികളോ ഉള്ള ഇന്‍ഷുറന്‍സ് തരത്തിന്റേയും വിധേയമായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
