കൊച്ചി: കോളേജ് പരിപാടിക്കിടെ നടന്‍ ബിബിന്‍ ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ‘ഗുമസ്തന്‍’ എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം എംഇഎസ് കെവിഎം വളാഞ്ചേരി കോളേജിലെത്തിയ താരത്തിനാണ് ദുരനുഭവം ഉണ്ടായത്. കോളേജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ടതായാണ് ആക്ഷേപം.
കോളേജിലെ മാഗസിന്‍ പ്രകാശനം ചെയ്യാനായി സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ബിബിന്‍ ജോര്‍ജും സിനിമാ സംഘവും കോളേജിലെത്തിയത്. തുടര്‍ന്ന് ബിബിന്‍ ജോര്‍ജ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ പ്രിന്‍സിപ്പാള്‍ വന്ന് മാഗസിന്‍ പ്രകാശനം ചെയ്താല്‍ മതിയെന്നും സംസാരിക്കാതെ ഇറങ്ങിപ്പോകാനും ആവശ്യപ്പെടുകായയിരുന്നു.
വളാഞ്ചേരി കോളേജിലുണ്ടായ അപമാനം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് ബിബിന്‍ ജോര്‍ജും പറഞ്ഞു. സൈബര്‍ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു. കോളേജിലേക്ക് ക്ഷണം ലഭിച്ചാണ് എത്തിയത്. കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ബിബിന്‍ അവിടേക്ക് എത്തിയതെന്നും പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചെന്നും നടന്‍ ജെയ്‌സ് ജോസും പറഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
