‘ഡിഎംകെ’യുമായി പി വി അന്‍വര്‍; നിലമ്പൂരില്‍ ഉപതെരഞ്ഞടുപ്പിന് സാധ്യത

pv

മലപ്പുറം: ഡെമോക്രാറ്റിത് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പുതിയ പാര്‍ട്ടിയുമായി പി വി അന്‍വര്‍ എംഎല്‍എ. മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതേ പേരിലാകുമോയെന്ന് പറയാനാവില്ല. അതിന് സാങ്കേതികമായ പല കാര്യങ്ങളുമുണ്ട്. അതേസമയം നിലവില്‍ തങ്ങളുടെ സംഘടന ഒരു സാമൂഹ്യ കൂട്ടായ്മയാണെന്നും അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്തെ മൊത്തം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകും. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാമെന്നാണ് അന്‍വര്‍ വ്യക്തമാക്കിയത്.

എന്നാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ നിലവിലെ എംഎല്‍എ സ്ഥാനം അന്‍വറിന് നഷ്ടമായേക്കും. അയോഗ്യനാവും. നിലമ്പൂരില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായാണ് അന്‍വര്‍ വിജയിച്ചത്. സ്വനന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് മറ്റൊരു പാര്‍ട്ടി രൂപീകരിച്ചാലോ അംഗത്വമെടുത്താലോ അയോഗ്യതയ്ക്ക് കാരണമാവും. അങ്ങനെയെങ്കില്‍ നിലമ്പൂരും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading