പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതം; സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് തടസ്സപ്പെടും

passport seva

ദോഹ: ഖത്തറില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് ലഭ്യമാകില്ല. ഒക്ടോബര്‍ 4, വെള്ളിയാഴ്ച, ഖത്തര്‍ സമയം 5:30 pm (ഇന്ത്യന്‍ സമയം 8:00pm) മുതല്‍ ഒക്ടോബര്‍ 7, തിങ്കളാഴ്ച വൈകിട്ട് ഖത്തര്‍ സമയം 3:30 pm(ഇന്ത്യന്‍ സമയം 6pm)വരെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍, താല്‍ക്കാലിക പാസ്‌പോര്‍ട്ട്, മറ്റ് പിസിസി സേവനങ്ങള്‍ എന്നിവ ഒക്ടോബര്‍ 6, ഞായറാഴ്ച വരെ എംബസിയിലും ലഭ്യമാകില്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം കോണ്‍സുലാര്‍, വിസ സര്‍വീസുകള്‍ എംബസിയില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading