ദുബായ്: വനിതാ ടി20 ലോകകപ്പില്‍ മലയാളി താരം ആശ ശോഭന ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം മലയാളി താരം സജന സജീവന്‍ ലോകകപ്പ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.
ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ് ഇതാണ് ഇന്ത്യന്‍ പ്ലേ ഇലവന്‍. സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്‌സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍ ആണ് ന്യൂസിലന്‍ഡ് താരങ്ങള്‍. ഇന്ത്യയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ് എന്നിവര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നുണ്ട്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു. ഒക്ടോബര്‍ ആറിന് ആവേശകരമായ ഇന്ത്യ-പാക് പോരാട്ടവും ദുബായില്‍ നടക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
