ദോഹ: ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് നിരോധിത ലിറിക്കാ ഗുളികകള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസ് നടത്തിയ പരിശോധയില്‍ രാജ്യത്തേക്ക് വന്ന യാത്രക്കാരനില്‍ നിന്ന് 2,100 നിരോധിത ഗുളികകളാണ് കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്ന് നിരോധിത വസ്തുക്കള്‍ പിടികൂടുന്ന വീഡിയോ ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടികൂടിയത്. എക്‌സ്-റേ മെഷീന്‍ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ ദേഹ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരന്റെ ദേഹത്ത് തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
