ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത. നാളെ, 2024 ഒക്ടോബര്‍ 4 വെള്ളിയാഴ്ച മുതല്‍ 2024 ഒക്ടോബര്‍ 5 ശനിയാഴ്ച വരെ കരയിലും കടല്‍ത്തീരത്തും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ചില സമയങ്ങളില്‍ ചെറിയ പൊടിപടലങ്ങള്‍ വീശാന്‍ സാധ്യതയുണ്ട്. കടലില്‍ തിരമാലകള്‍ 3-7 അടി വരെ ഉയരുമെന്നും ചിലപ്പോള്‍ 10 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ക്യുഎംഡി അറിയിച്ചു.
ഇന്നും നാളെയും 38 ഡിഗ്രി സെല്‍ഷ്യസും താഴ്ന്ന താപനില രേഖപ്പെടുത്തും. ഈ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 30 ഡിഗ്രി സെല്‍ഷ്യസും 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും വകുപ്പ് വാരാന്ത്യ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 5, ശനിയാഴ്ച, ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഒരു പോയിന്റ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യുഎംഡി വ്യക്തമാക്കി. ഉച്ചയോടെ കാലാവസ്ഥ മേഘാവൃതമാകാനും സാധ്യതയുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
