ഹൈസ്‌കൂള്‍, ഡിഗ്രി പാസായവര്‍ക്ക് കുവൈത്ത് പെട്രോളിയത്തില്‍ ജോലി; തട്ടിപ്പെന്ന് കമ്പനി

scam

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ (കെപിസി) പേരില്‍ പ്രചരിക്കുന്ന വ്യാജ തൊഴില്‍ പരസ്യങ്ങള്‍ക്കെതിരെ കമ്പനി മുന്നറിയിപ്പ് നല്‍കി. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ തട്ടിപ്പാണെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. പുതിയ തൊഴില്‍ അവസരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പചരിക്കുന്ന പരസ്യങ്ങളും കമ്പനി അധികൃതര്‍ നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കമ്പനിയില്‍ തൊഴില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നും കമ്പനി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരായി തട്ടിപ്പുകള്‍ക്ക് ഇരകളാവാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തരം വ്യാജ ലിങ്കുകള്‍ വ്യക്തികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായുള്ള വൈറസുകള്‍ അടങ്ങിയവ ആവാമെന്നും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ളതാണ് ലിങ്കെന്നും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് പേജെന്ന് തോന്നിപ്പിക്കുന്ന രീതിയിലും ഡിസൈനിലുമുള്ള ഇ-മെയില്‍ ഉള്ളടക്കങ്ങള്‍, സോഷ്യല്‍ മീഡിയ കണ്ടെന്റുകള്‍ എന്നിവ വഴിയാണ് ഇത്തരം തട്ടിപ്പ് ലിങ്കുകള്‍ വരുന്നത്. ഇവയില്‍ ക്ലിക്ക് ചെയ്യുന്നതു തന്നെ അപകടകരമാണെന്നും അവയില്‍ ആവശ്യപ്പെടുന്ന വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading