കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള എല്ലാ വിമാനങ്ങളുടേയും റൂട്ട് മാറ്റിയതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. മേഖലയില്‍ പ്രക്ഷുബ്ദമായ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
റൂട്ട് മാറ്റിയതിനാല്‍ വിമാനങ്ങള്‍ കാലാതാമസം നേരിടാന്‍ സാധ്യതയുണ്ടെന്നും ഡിജിസിഎ അറിയിച്ചു. വിമാനങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. അതേസമയം വിമാനങ്ങളുടെ റൂട്ട് മാറ്റിയതിനാല്‍ യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
