പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

hh

പൂനെ: പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ബാവ്ധാന്‍ മേഖലയില്‍ ഇന്ന്, ഒക്ടോബര്‍ 2 ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് പേരും മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്.

വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ളയാണ് മരിച്ച മലയാളി. പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.

രാവിലെ 7.30ന് ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണ് പ്രാഥമിക നിമഗനം. എംപിയും എന്‍.സി.പി നേതാവുമായ സുനില്‍ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading