ദോഹ: ഖത്തറിലെ കൊട്ടാരക്കര സ്വദേശികളുടെ അസോസിയേഷനായ ‘കെഫാഖ’് തിരുവോണരാവ് 2024 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം ഹരി പ്രശാന്ത് വര്‍മ്മ ഭദ്രദീപം കൊളുത്തി. ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു സ്വാഗതം ആശംസിച്ചു.
വയനാട് ദുരന്തത്തില്‍ ആദരസൂചകമായി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കെഫാഖ് കുടുംബത്തിലെ 51 കൊച്ചു കൂട്ടുകാര്‍ തനതു കേരളീയ വേഷങ്ങളില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ശ്രദ്ധേയമായി. തിരുവാതിര, സംഘഗാനം, നൃത്ത നൃത്യങ്ങള്‍, ഗാനമേള എന്നീ പരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണം ക്രിക്കറ്റ് ലീഗിലെ വിജയികളെയും, എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കെഫാഖ് വിദ്യാര്‍ത്ഥികളെയും, ഓണത്തിനോടനുബന്ധിച്ചു നടത്തിയ മറ്റ് മത്സരങ്ങളിലെ വിജയികളെയും തിരുവോണരാവില്‍ ആദരിച്ചു.
കണ്‍വീനര്‍മാരായ ബിജു പി ജോണ്‍, ഷാജി കുഞ്ഞച്ചന്‍, ആന്‍സി രാജീവ്, ട്രെഷറര്‍ അനില്‍ കുമാര്‍ ആര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജി ബേബി, ജോബിന്‍ പണിക്കര്‍, ജലു അമ്പാടിയില്‍, അനീഷ് തോമസ്, റിഞ്ചു അലക്‌സ്, ടിന്‍സി ജോബി, ബെന്നി ബേബി , ആശിഷ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
