ദുബായ്: അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. അവീറിലെ പൊതുമാപ്പ് കേന്ദ്രം വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ അടച്ചിടും.
ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരേയും കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. നിയമലംഘകര്‍ മുന്നോട്ട് വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അമേര്‍ കോള്‍ സെന്റര്‍ നമ്പറായ 8005111 എന്ന നമ്പറില്‍ ബന്ധപ്പെടാം. സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് വിസ കാലവധി കഴിഞ്ഞ അനധികൃത താമസക്കാര്‍ക്ക് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ക്ക് രാജ്യം വിടാനോ അല്ലെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിയമപരമായി രാജ്യത്ത് തുടരാനും അവസരമുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
