ടെലിഗ്രാം ആപ്പിന് പൂട്ടുവീണേക്കും

Screenshot 20240831 132508

ഡൽഹി: ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടം, പണം തട്ടിപ്പ് ഉൾപ്പടെയുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററും ഐടി മന്ത്രാലയവും ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥ‌ാനത്തിൽ കൂടിയാണ് ആപ്പിനെതിരെ അന്വേഷണം നടത്തുന്നത്.

ടെലിഗ്രാം സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റ‌ിലായിരുന്നു.ആപ്പിലൂടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്‌റ്റ് ചെയ്തത്. ലോകത്താകമാനം 100 കോടിയോളം പേർ ടെലിഗ്രാം മെസഞ്ചർ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading