ദോഹ: സോണി പിക്‌ചേഴ്‌സ് പുറത്തിറക്കുന്ന പുതിയ ചിത്രത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി വിലക്കി. ബ്ലേക്ക് ലൈവ്‌ലിയുടെ പുതിയ ചിത്രമായ ‘ഇറ്റ് എന്‍ഡ്‌സ് വിത്ത് അസ്’ എന്ന ചിത്രത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങളുടെ പേരിലാണ് പ്രദര്‍ശനം നിരോധിച്ചത്. ഹോളിവുഡ് സിനിമകളെ പലപ്പോഴും ബാധിക്കുന്ന രാജ്യത്തെ കര്‍ശനമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ എടുത്തുകാണിക്കുന്നതാണ് തീരുമാനം.
സോണി പിക്ചേഴ്സും വേഫെറര്‍ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിച്ച പിജി-13 ചിത്രമാണ് ‘ഇറ്റ് എന്‍ഡ് വിത്ത് അസ്’. ചിത്ത്രതിന് ഖത്തറില്‍ റിലീസ് അനുവദിക്കേണ്ടതില്ലെന്ന് ഖത്തര്‍ സെന്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു.
നേരത്തേയും നിരവധി ചിത്രങ്ങള്‍ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി വിലക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘കാതല്‍’ എന്ന മലയാള ചിത്രത്തിനും രാജ്യത്ത് പ്രദര്‍ശനനുമതി ലഭിച്ചിരുന്നില്ല. പൃഥ്വിരാജ് ചിത്രമായ ‘ആട്ജീവിത’ത്തിന് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഖത്തറില്‍ പ്രദര്‍ശനാനുമതി ലഭിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
